---
title: "വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സ്വകാര്യ ഇടങ്ങളില്‍ ക്രിസ്തുമസ് - ന്യൂ ഇയര്‍ ആഘോഷങ്ങള്‍; ജാഗ്രതാ നിര്‍ദ്ദേശവുമായി സ്‌കൂള്‍ അധികൃതരും പൊലിസും"
english_title: "Christmas and New Year celebrations in private spaces involving students; School authorities and police with vigilance instructions perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17618/christmas-and-new-year-celebrations-in-private-spaces-involving-students-school-authorities-and-police-with-vigilance-instructions perambra"
published_at: "2021-12-24T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c57ee36670a_kk.jpg"
keywords: []
---

# വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സ്വകാര്യ ഇടങ്ങളില്‍ ക്രിസ്തുമസ് - ന്യൂ ഇയര്‍ ആഘോഷങ്ങള്‍; ജാഗ്രതാ നിര്‍ദ്ദേശവുമായി സ്‌കൂള്‍ അധികൃതരും പൊലിസും

> **Lead Summary:** ** പേരാമ്പ്ര:** വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സ്വകാര്യ ഇടങ്ങളില്‍ ക്രിസ്തുമസ് - ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടത്തുന്നതിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി സ്‌കൂള്‍ അധികൃതരും പൊലിസും.

## Article Content

** പേരാമ്പ്ര:** വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി സ്വകാര്യ ഇടങ്ങളില്‍ ക്രിസ്തുമസ് - ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടത്തുന്നതിനെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി സ്‌കൂള്‍ അധികൃതരും പൊലിസും.

സ്‌കൂളിന്റെയോ അധ്യാപകരുടെയോ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇതിന് പുറകില്‍ വന്‍ ശക്തികളുടെ ഇടപെടലുകള്‍ ഉണ്ടെന്നും രക്ഷിതാക്കള്‍ ഇതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പൊലിസ് കര്‍ശന നിര്‍ദ്ദേശം നല്‍കി.

 ഓഡിറ്റോറിയങ്ങളിലും റിസോര്‍ട്ടുകളിലുമാണ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഇത്തരം ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ക്രിസ്തുമസ് - ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടത്തുന്നത്.

വിദ്യാര്‍ത്ഥികളെ വാട്ട്‌സപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയാണ് ആഘോഷ പരിപാടിയുടെ വിവരങ്ങള്‍ കൈമാറുന്നത്. ഇത് വിദ്യാര്‍ത്ഥികളെ വഴിതെറ്റിപ്പിക്കുന്ന ആഘോഷങ്ങളാണെന്നും ഇവിടങ്ങളില്‍ മയക്കുമരുന്ന് പോലുള്ള ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് ഏറെ സാധ്യതയുമുണ്ട്.

ഇത്തരം പരിപാടികള്‍ക്ക് പുറത്ത് നിന്നാണ് സാമ്പത്തിക സഹായം പോലും നല്‍കുന്നത്. വലിയ തുക മുടക്കി ഇത്തരം പരിപാടികള്‍ നടത്തുന്നവരുടെ ലക്ഷ്യം സംശയാതിതമാണ്. അതിനാല്‍ തന്നെ വിദ്യര്‍ത്ഥികള്‍ ഇത്തരം ചതികുഴിയില്‍പെടാതെ ജാഗ്രത പുലര്‍ത്തണം.

ഡിജെ പാര്‍ട്ടി നടത്താന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പൊലിസ് പരിശോധനകള്‍ നടത്തുന്നുണ്ട്. ക്രിസ്തുമസ് അവധിക്കായ് സ്‌കൂളുകളും കലാലയങ്ങളും ഇന്നലയോടെ അടച്ചതാണ്. 

അതിനാല്‍ തന്നെ ഇത്തരം ആഘോഷങ്ങള്‍ക്ക് അധ്യാപകരുടെയോ സ്‌കൂള്‍ അധികൃതരുടെയോ സാന്നിധ്യം ഉണ്ടായിരിക്കുന്നതുമല്ല. സ്‌കൂളുകളില്‍ ഇത്തരം ആഘോഷങ്ങള്‍ വിലക്കിയിട്ടുണ്ട്.

ഇങ്ങനെയുള്ള പരിപാടികള്‍ക്ക് സ്‌കൂളിന് യാതൊരു ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ലെന്നുംഅധികൃതര്‍ അറിയിച്ചു.കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒത്തുകൂടലുകള്‍ നിയന്ത്രിച്ചിട്ടുമുണ്ട്.

അവധിക്കാലത്ത് ഇത്തരം ആഘോഷങ്ങള്‍ക്കായ് കുട്ടികളെ പുറത്ത് വിടരുതെന്നും ഇതിനെതിരെ രക്ഷിതാക്കളും സ്‌ക്കൂള്‍ അധികൃതരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17618/christmas-and-new-year-celebrations-in-private-spaces-involving-students-school-authorities-and-police-with-vigilance-instructions perambra)